Home LOCAL NEWS മുഹമ്മദ്ക്കയുടെ പുഴമീൻ കച്ചവടം ഗോൾഡൻ ജൂബിലിയോടടുക്കുന്നു

മുഹമ്മദ്ക്കയുടെ പുഴമീൻ കച്ചവടം ഗോൾഡൻ ജൂബിലിയോടടുക്കുന്നു

0

തിരൂർ: വാർദ്ധക്യത്തിലും യുവത്വത്തിൻെറ ചുറുചുറുക്കോട് മത്സ്യകച്ചവടം നടത്തുകയാണ് എഴുപത്തിയഞ്ചുകാരനായ മുഹമ്മദ്. ബി.പി അങ്ങാടി ബൈപാസ് റോഡിനരികെ നാല്പത്തിയഞ്ച് വർഷമായി പുഴമത്സ്യം കച്ചവടം ചെയ്യുന്ന മുഹമ്മദ് നാട്ടുകാർക്കും യാത്രക്കാർക്കും പ്രിയങ്കരനാണ്.അയ്ങ്കലം പാറപ്പുറം സ്വദ്ദേശിയായ മുഹമ്മദ് തൻെറ അഞ്ച് പെൺമക്കളേയും വിവാഹം കഴിപ്പിച്ചയച്ചത് ഇതിൽ നിന്ന് വരുമാനം കൊണ്ടാണ്.മകൻ ജാഫർ ജോലിയാവശ്യാർത്ഥം വിദ്ദേശത്ത് പോയെങ്കിലും കഷ്ടതയിലാണെന്നും തൻെറ വരുമാനം തന്നെയാണ് കുടുംബത്തിൻറെയേകയാശ്രയമെന്നും മുഹമ്മദ് പറയുന്നു.വെളുപ്പിന് അഞ്ച് മണിക്കെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങി എടപ്പാൾ ബിയം,പുറത്തൂർ ബോട്ട് ജെട്ടി,ചെറിയപറപ്പൂർ തുടങ്ങിയ പുഴമത്സ്യ വിപണന കേന്ദ്രത്തിലെത്തി മത്സ്യം ശേഖരിച്ച് ബി.പി അങ്ങാടിയിലെത്തുമ്പോഴേക്കും രാവിലെ ഒമ്പത്മണിയെങ്കിലുമാവും.കരിമീൻ,വെള്ളചെമ്മീൻ, പ്രാച്ചി,കണ്ണൻ,കടു,ചക്കപൊണ്ണൻ തുടങ്ങിയ മത്സ്യങ്ങളോടാണ് ആളുകൾക്കേറെ പ്രിയം.കടുങ്ങാത്തുകുണ്ട്,കുറ്റിപ്പുറം,പൊന്നാനി ഭാഗങ്ങളിൽ നിന്നൊക്കെ പതിവായി മത്സ്യം വാങ്ങാനെത്തുന്നവരുണ്ട്.വെള്ളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളിലാണ് കച്ചവടം.ശരാശരി പതിനായിരം രൂപയുടെ കച്ചവടം ചെയ്തിരുന്നതാണ്.കോവിഡ് പശ്ചാതലത്തിൽ അത് മുവായിരവും രണ്ടായിരവുമായി ചുരുങ്ങി.പുഴ മത്സ്യങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.മുമ്പൊക്കെ നാട്ടിലെത്തുന്ന പ്രവാസികൾ മത്സ്യം വാങ്ങാനായെത്താറുണ്ടായിരുന്നു.സാധാരണ ഞായറാഴ്ച ദിവസം ഇരുപതിനായിരത്തോളം രൂപയുടെ കച്ചവടമുണ്ടായിരുന്നത്.ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗണിൽ വന്നതോടെ ആ വരുമാനവും നിലച്ചു.ഈയിടെയായി കച്ചവടത്തിൽ നഷ്ടങ്ങളുടെകണക്കേറെയാണന്നും പരാതികളും പരിഭവങ്ങളും ആരോടും പറയാറില്ലായെന്നും മുഹമ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here