Home NEWS തിരുന്നാവായയിൽ അമ്മയും ഒന്നര വയസായ കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

തിരുന്നാവായയിൽ അമ്മയും ഒന്നര വയസായ കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

0

തിരുന്നാവായ: കൊടക്കൽ പി.കെ. പടിയിൽ യുവതിയെയും ഒന്നര വയസ്സായ കുഞ്ഞിനെയും ആ ളൊഴിഞ്ഞ വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പി. കെ. പടിയിലെ പാടത്തു പീടിയേക്കൽ ഷഫീഖിന്റെ ഭാര്യ ആബിദയും (33) മകൾ ഷഫ്ന ഫാത്തിമയും (ഒന്നര) ആണ് മരിച്ചത്. ഇവരെ വ്യാഴാഴ്ച അർധരാത്രിയോടെ കാണാനില്ലെന്ന് പൊലീസിൽ അറിയിച്ചിരുന്നു.വെള്ളിയാഴ്ച കാലത്ത് നാട്ടുകാർ തിരയുന്നതിനിടയിൽ വീട്ടിൽ നിന്നും 100 മീറ്ററകലെയുള്ള കിണറിനടുത്ത് ചെരിപ്പുകൾ കണ്ട് നോക്കിയപ്പോഴാണ് യുവതിയുടെ ജഡം വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. തിരൂരിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തിരൂർ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനയച്ചു. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. അതേ സമയം യാതൊരു പ്രശ്നവുമില്ലെന്നാണറിയുന്നത്. മരിച്ച യുവതിക്ക് സഫീൻ എന്ന ആൺകുട്ടിയുമുണ്ട്. നടുവട്ടം മാണിയങ്കാട് പാറപ്പുറത്ത് കുഞ്ഞീതു – ഫാത്തിമ ദമ്പതികളുടെ മകളാണ് ആബിദ. സഹോദരങ്ങൾ: ഹംസ, മുസ്തഫ. ബീക്കുട്ടി, ആയിഷ, റംല, റഹീന, ഫൗസിയ, സീനത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here