Home COVID- 19 കോവിഡ് രോഗിക്ക് കൂടുതൽ സമ്പർക്കം; താനൂരിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

കോവിഡ് രോഗിക്ക് കൂടുതൽ സമ്പർക്കം; താനൂരിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0

താനൂർ: താനൂരിൽ കോവിഡ് 19 സ്ഥിരീകരിച്ചയാൾ കൂടുത്തൽസമ്പർക്കം പുലർത്തിയെന്ന സംശയത്തിൽ നഗരസഭ പരിധിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി നഗരസഭ. ഹാർബർ അടച്ചു.
ചീരാൻകടപ്പുറം സ്വദേശിയായ 30 വയസുകാരനായ ലോറി ഡ്രൈവർ ആന്ധ്രപ്രദേശിൽ നിന്ന് ജൂൺ നാലിനാണ് വീട്ടിൽ തിരിച്ചെത്തിയത്. അതിന് ശേഷം മറ്റു ജില്ലകളിലേക്കും ഇയാൾ യാത്ര ചെയ്തിട്ടുണ്ട്. കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റി ഓഫീസിലും ഇയാൾ സന്ദർശനം നടത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ജില്ലാ കലക്റ്റർ കെ ഗോപാലകൃഷ്ണൻ താനൂർ മുനിസിപ്പാലിറ്റിയിലെ വാർഡ് 26 ചീരാൻകടപ്പുറം, വാർഡ് 30 താനൂർ നഗരം, വാർഡ് 31 ഹാർബർ എന്നീ ഡിവിഷനുകൾ കണ്ടോൻമെയിൻറ് സോണുകളായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിന്നു.
രോഗിക്ക് കൂടുതൽ സമ്പർക്കമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് നഗരസഭ കോണ്ഫറൻസ് ഹാളിൽ അടിയന്തിര യോഗം ചേർന്നു. വ്യാപാരി പ്രതിനിധികൾ, ചെറുതോണിക്കാരുടെ പ്രതിനിധികൾ, വളക്കമ്മിറ്റി പ്രതിനിധികൾ, മീൻ കച്ചവടക്കാരുടെ പ്രതിനിധികൾ, മീൻ കോരൽ കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
യോഗതീരുമാന പ്രകാരം അന്യനാടുകളിൽ നിന്നും മീൻ വാങ്ങുന്നതിന് വേണ്ടി താനൂർ ഹാർബറിൽ ആളുകൾ എത്തുന്നത് നിരോധിച്ചു. ഹാർബർ തുറന്നാലും അന്യനാടുകളിൽ നിന്നും മീൻ വാങ്ങാൻ വരുന്നവർക്ക് ഹാർബറിൽ പ്രവേഷനമുണ്ടാകില്ല. അന്യസംസ്ഥാങ്ങളിൽ നിന്നും മീൻ ലോറികളിൽ താനൂരിലേക്ക് മീൻ കൊണ്ടുവരുന്നത് നിരോധിച്ചു. ഹാർബർ, ചീരൻകടപ്പുറം എന്നിവിടങ്ങളിൽ അനുണശീകരണം നടത്തും.
യോഗത്തിൽ കൗണ്‌സിലർ എം പി അഷറഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സി മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ സലാം, കൗണ്‌സിലർ ഫാത്തിമത്ത് സുഹറ, നഗരസഭ സെക്രട്ടറി മനോജ്, മെഡിക്കൽ ഓഫീസർ ഡോ. ഹാശിം, എസ് ഐ സലേഷ്, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here