Home CHARITY ഒരു നാടിന്റെ തണലിൽ  ട്രാൻസ്‌ജെൻഡേഴ്സിന് സ്വന്തം കൂടൊരുങ്ങുന്നു

ഒരു നാടിന്റെ തണലിൽ  ട്രാൻസ്‌ജെൻഡേഴ്സിന് സ്വന്തം കൂടൊരുങ്ങുന്നു

0

തിരൂർ: സമൂഹത്തിന്റെ പൊതുധാരയിൽ നിന്നും അകറ്റി നിർത്തപ്പെടുന്ന ട്രാൻസ്‌ജെൻഡേഴ്‌സ് വിഭാഗത്തിന് തണലൊരുക്കാൻ നഗരസഭാ പദ്ധതിയൊരുക്കുന്നു. വീടില്ലാതെ വാടക കെട്ടിടങ്ങളിൽ ദുരിത ജീവിതം നയിക്കുന്ന ട്രാൻസ്‌ജെൻഡേഴ്‌സിന് സ്വന്തമായി വീട് നിര്‍മിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയൊരുക്കി.
തിരൂരിൽ താമസിക്കുന്ന ട്രാൻസ്‌ജെൻഡേഴ്‌സ് വിഭാഗം ലോക്ക്ഡൗൺ കാലത്താണ് കടുത്ത ദുരിതത്തിലകപ്പെട്ടത്. സേവന കേന്ദ്രവും ബ്യൂട്ടി സെന്ററും നടത്തി ജീവിതം മുന്നോട്ട് നയിച്ച ഇവരെ കൊറോണക്കാലം തീർത്തും ദുരിതത്തിലാക്കി. നഗരസഭാ സാമുഹ കിച്ചൺ പ്രവർത്തനങ്ങളിൽ സഹകരിച്ചാണ് ഇവർ ലോക്ക് ഡൗൺ ദിനങ്ങൾ കഴിച്ചുകൂട്ടിയത്.
തിരൂരിലെ സാന്ത്വനം കൂട്ടായ്മയടക്കമുള്ള സംഘടനകളുടെ സഹായവും ഇവർക്കുണ്ടായി. എന്നാൽ സ്വന്തമായി ഒരു വീടുണ്ടാക്കുകയെന്ന ഇവരുടെ ആഗ്രഹത്തിനാണ് തിരൂർ നഗരസഭ മുൻകയ്യെടുക്കുന്നത്.
ഇവർക്ക് വീടുണ്ടാക്കുന്നതിനായി പദ്ധതി തയ്യാറാക്കാനും നാടിന്റെ പിന്തുണക്കുമായി തിരൂർ നഗരസഭാ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ നടന്നു. തിരൂർ നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗം നഗരസഭാ ചെയർമാൻ കെ ബാവ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ പി സഫിയ, നഗര സഭാ മുൻ ചെയർമാൻ അഡ്വ. എസ് ഗിരീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗീത പള്ളിയേരി, കെ വേണുഗോപാൽ, കെ പി റംല, കെ ബാവ, സെക്രട്ടറി എസ് ബിജു, നാജിറ അഷറഫ്, ഡോ. ഗീത ഷാനവാസ്, അഡ്വ. പി ഹംസക്കുട്ടി, അഡ്വ. കെ ഹംസ, അഡ്വ.വിക്രം കുമാർ, മനോജ് ജോസ്, ദിലീപ് അമ്പായത്തിൽ, സി പി തൽഹത്ത്, കെ പി എ റഹ്മാൻ, ഫിറോസ്, നാസർ, ഫവാസ്, സിയാദ് എന്നിവർ സംസാരിച്ചു.
ഇവർക്കായി സ്വരൂപിക്കുന്ന ഫണ്ടിലേക്കുള്ള ആദ്യ സംഭാവന തിരൂർ ജില്ലാ ആശുപത്രി സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ഗീത ഷാനവാസിൽ നിന്നും ചെയർമാൻ കെ ബാവ ഏറ്റുവാങ്ങി. നേഹ സി മേനോൻ സ്വാഗതം പറഞ്ഞു.
പുനരധിവാസ കമ്മറ്റി ഭാരവാഹികളായി ചെയർമാനായി നഗരസഭാ ചെയർമാർ കെ ബാവ, ജനറൽ കൺവീനർ നേഹ സി മേനോൻ, വൈസ് പ്രസിഡന്റുമാരായി നഗരസഭാ സെക്രട്ടറി എസ് ബിജു, ഗീത പള്ളിയേരി, അഡ്വ. പി ഹംസക്കുട്ടി, അഡ്വ. കെ ഹംസ, ട്രഷറർ ദിലീപ് എന്നിവരെ തിരഞടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here