Home COVID- 19 രാജ്യത്ത് 5.3 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ഭേദമായി; നിലവില്‍ ചികില്‍സയിലുള്ളത് 2.9 ലക്ഷം

രാജ്യത്ത് 5.3 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ഭേദമായി; നിലവില്‍ ചികില്‍സയിലുള്ളത് 2.9 ലക്ഷം

0

ന്യൂഡല്‍ഹി:  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,235 രോഗികള്‍ കോവിഡ്-19 രോഗമുക്തി നേടി. ഇതോടെ കോവിഡ് രോഗമുക്തരായവരുടെ ആകെ എണ്ണം 5,34,620 ആയി. രാജ്യത്തെ രോഗ മുക്തി നിരക്ക് 62.93% ആയി ഉയര്‍ന്നു. നിലവിലെ കോവിഡ് രോഗികളുടെ എണ്ണത്തേക്കാള്‍ അധികമായി 2,42,362 പേര്‍ക്കാണ് രോഗമുക്തി നേടാനായത്. നിലവില്‍ 2,92,258 കോവിഡ് രോഗികളാണ് ചികില്‍സയിലുള്ളത്.
കോവിഡ് രോഗബാധിതര്‍ക്കായി രാജ്യത്ത് നിലവില്‍ 1370 പ്രത്യേക കോവിഡ് ആശുപത്രികളും, 3062 പ്രത്യേക കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും, 10,334 കോവിഡ് കെയര്‍ സെന്ററുകളുമുണ്ട്.
ഈ കേന്ദ്രങ്ങളുടെ വിജയകരമായ പ്രവര്‍ത്തനത്തിന് കേന്ദ്രം 122.36 ലക്ഷം പിപിഇ കിറ്റുകളും, 223.33 ലക്ഷം എന്‍95 മാസ്‌കുകളും, 21,685 വെന്റിലേറ്ററുകളും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും നല്‍കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ വിവിധ ലാബുകളിലൂടെ 2,80,151 സാമ്പിളുകള്‍ പരിശോധിച്ചു. ഇതേ വരെ ആകെ പരിശോധിച്ച സാംപിളുകള്‍ 1,15,87,153. ഈ പരിശ്രമങ്ങളുടെ ഫലമായി ഇന്ത്യയില്‍ ഒരു ദശലക്ഷം പേരില്‍ 8396.4 പേര്‍ പരിശോധനയ്ക്ക് വിധേയരായി.
പരിശോധന നിരക്ക് ഉയരാന്‍ കാരണം രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ലാബ് ശൃംഖലയാണ്. 850 ഗവണ്‍മെന്റ് ലാബുകളും 344 സ്വകാര്യ ലാബുകളും അടക്കം 1194 ലാബുകളാണ് കോവിഡ് പരിശോധനയ്ക്ക് നിലവില്‍ ഇന്ത്യയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here