Home ENVIRONMENT കണ്ണാരെ കണ്ണാരെ കടമ്പുമരം പൂത്തല്ലോ പെണ്ണാളെ പെണ്ണാളെ കുഴൽ വിളിയും കേട്ടില്ലേ…

കണ്ണാരെ കണ്ണാരെ കടമ്പുമരം പൂത്തല്ലോ പെണ്ണാളെ പെണ്ണാളെ കുഴൽ വിളിയും കേട്ടില്ലേ…

0

കല്‍പകഞ്ചേരി: ഗാനങ്ങളിൽ കൂടി മാത്രം അറിഞ്ഞ കടമ്പ് മരം പൂത്ത സന്തോഷത്തിലാണ് വളവന്നൂർ ഗ്രാമം. അപൂർവമായി മാത്രം പൂക്കുന്ന കടമ്പ് മരം പൂത്ത് തുടുത്ത് നിൽക്കുന്നത് വളവന്നൂർ കടുങ്ങാത്തുകുണ്ടിലെ മയ്യേരി ഇബ്രാഹിം ഹാജിയുടെ പുരയിടത്തിലാണ്. മൂന്ന് വർഷം മുമ്പ് പറമ്പിൽ തണൽ വിരിക്കാനായി വെച്ച കടമ്പാണ് ഇപ്പോൾ പൂത്ത് കായ്ച്ച് നിറക്കാഴ്ച്ച സമ്മാനിക്കുന്നത്.
റൂബിയേസിസസ്യ കുടുംബത്തിലെസിങ്കൊണോയ്‌ഡേ വിഭാഗത്തിൽപെട്ട ഒരിനം ഇലപൊഴിയും മരമായകടമ്പിന് ഒരുപാട് പ്രത്യേകതകളുണ്ട്. പുരാണങ്ങളിൽ പരാമർശിച്ച കടമ്പ് മരത്തിന് ഒരുപാട് ഔഷധ ഗുണങ്ങളുമുണ്ട്. കതംബ, ആറ്റുതേക്ക്എന്നീ പേരുകളിലും ഈ മരം അറിയപ്പെടുന്നു. ഹിന്ദുപുരാണങ്ങളിൽ ഗരുഡൻ ദേവലോകത്തുനിന്ന് അമൃതുമായി വരുംവഴി യമുനാനദിക്കരയിലെ കടമ്പ് മരത്തിലാണ് വിശ്രമിച്ചതെന്നും കടമ്പ് മരത്തിന്റെ കൊമ്പിൽ കയറിയാണ് ശ്രീകൃഷ്ണൻ കാളിയ മർദനത്തിനായി യമുനയാറ്റിൽ ചാടിയത് എന്നും ഐതിഹ്യമുണ്ട്.
ഓറഞ്ച് നിറമുള്ള ഇവയുടെ പൂക്കൾ സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാനും ഇവയുടെ ഇലകൾ, വേരുകൾ എന്നിവ ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഔഷധ

മുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. മഴക്കാലത്താണ് ഇവ പൂക്കുന്നത്. കടുങ്ങാത്തുകു

ണ്ട് ആമിന ഐടിഐ ചെയർമാനും തികഞ്ഞ കൃഷി സ്‌നേഹിയുമായ ഇബ്രാഹിം ഹാജി നിരവധി ഫലവൃക്ഷ തൈകൾ നട്ടകൂട്ടത്തിൽ കടമ്പ് മരവും നട്ട് വെള്ളവും വളവും നൽകി പരിപാലിക്കുകയായിരുന്നു. പുരയിടത്തിൽ എന്നപോലെ കാടാമ്പുഴ ദേവസ്വത്തിന് അടുത്തുള്ള എ.യു.പി സ്‌കൂൾ മുറ്റത്തും ഇബ്രാഹിം ഹാജി കടമ്പ് മരം നട്ട് പിടിപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രധാന സാങ്കേതിക കലാലയത്തിന്റെ സ്ഥാപകനായ ഇബ്രാഹിം ഹാജി ക്യാമ്പസുകളിലും സ്വന്തം കൃഷിയിടത്തിലുമായി ആയിരക്കണക്കിന് ഫലവൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്.
നാടിന്റെ കാർഷിക സംസ്‌കാരം തിരിച്ച് കൊണ്ടുവരുന്നതിനും പുതുതലമുറക്ക് പാരമ്പര്യ കൃഷികൾ പരിചയപ്പെടുത്തതാനും നിരവധി പ്രവർത്തനങ്ങൾ ഈ പ്രകൃതി സ്‌നേഹി നടപ്പാക്കിയിട്ടുണ്ട്. സാധാരണക്കാരായ കർഷകർക്ക് നെല്ല്, കപ്പ, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നതിനായി ഒന്നര ഏക്കർ ഭൂമി ഇദ്ദേഹം നൽകിയിട്ടുണ്ട്.
ഈ മഹാമാതൃകക്ക് അംഗീകാരമായി വളവന്നൂർ പഞ്ചായത്തിൽ വെച്ച് കുടുംബശ്രീ പ്രവർത്തകർ ഇബ്രാഹിം ഹാജിയെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. നാട്ടുകാർക്ക് കടമ്പ് മരം പൂത്ത മനോഹര കാഴ്ച സമ്മാനിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇബ്രാഹിം ഹാജിയും കുടുംബവും.

LEAVE A REPLY

Please enter your comment!
Please enter your name here