Home EDUCATION വിജയ സൂര്യനായി ജയസൂര്യ

വിജയ സൂര്യനായി ജയസൂര്യ

0

കോട്ടക്കൽ: കോട്ടക്കൽ രാജാസ് ഹൈസ്‌കൂളിന് ഫുൾ എപ്ലസുകൾ പുത്തരിയല്ല, തിളക്കമുള്ള നിരവധി എപ്ലസുകൾ ഇതിനുമുമ്പും കിട്ടിയിട്ടുണ്ട്. പക്ഷെ ഇത്തവണ പ്ലസ്ടു കൊമേഴ്സ് വിദ്യാർത്ഥി ജയസൂര്യ നേടിയ വിജയം പത്തരമാറ് തിളക്കമുള്ളതായി.
തമിഴ്നാട് സ്വദേശികളായ രാജകണ്ണന്റെയും ഗോവിന്ദമ്മയുടെയും മകന്റെ ഈ വിജയം നാട്ടിന്റെകൂടി വിജയമായി മാറി. ജീവിത കഷ്ടപ്പാടുകൾ നിറഞ്ഞ ജയസൂര്യ തന്റെ പത്തരമാറ്റുള്ള വിജയ വാർത്തയറിയുമ്പോൾ വാർക്കപണി സ്ഥലത്ത് സിമന്റ് മെറ്റലും കൂട്ടുന്ന തിരക്കിലായിരുന്നു.
അച്ഛൻ അപകടത്തിൽ പരിക്ക് പറ്റി കിടപ്പിലായിട്ട് വർഷങ്ങളായി. അമ്മ ആക്രി ജോലി ചെയ്താണ് കുടുംബം പോറ്റുന്നതും മകനെ പഠിപ്പിക്കുന്നതും. അമ്മയ്ക്ക് ഒരു സഹായമാവാനാണ് ജയസൂര്യ കൂലിപ്പണിക്ക് പോകാൻ തുടങ്ങിയത്. ഇതിനിടയിൽ കിട്ടുന്ന ഒഴിവ് സമയം മുഴുവൻ പഠനത്തതിനായി ചെലവഴിച്ച് ആണ് ഈ മിടുക്കൻ മിന്നും വിജയം സ്വന്തമാക്കിയത്.
ജയസൂര്യയുടെ വിജയവാർത്തയറിഞ്ഞ് പ്രദേശവാസികളും സന്നദ്ധസംഘടന പ്രവർത്തകരുമടക്കം നിരവധിപേരാണ് അഭിനന്ദനമറിയിക്കാനായി വരുന്നത്. അധ്യാപകനാവണമെന്നുള്ള ജയസൂര്യയുടെ ആഗ്രഹം സഫലീകരിക്കാൻ സ്‌ക്രാപ് മർച്ചന്റെ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. തുടർ വിദ്യാഭ്യാസത്തിനുള്ള മുഴുവൻ ചിലവും ഈവർ വഹിക്കും.
ജയസൂര്യയെയും ദുരിതങ്ങൾക്കിടയിലും മകന്റെ വിദ്യാഭ്യാസകാര്യത്തിൽ ശ്രദ്ധിക്കുകയും ഉന്നത വിജയത്തിനർഹമാക്കുകയും ചെയ്ത ഗോവിന്ദമ്മയെയും കെ.എസ്.എം.എ ആദരിച്ചു. കെ.എസ്.എം.എ സംസ്ഥാന സെക്രട്ടറി കെ.പി.എ ഷരീഫ്, ജില്ലാ പ്രസിഡന്റെ് സി.എച്ച് ജലീൽ, സുരേന്ദൻ, കെ.ടി റഫീഖ് തിരൂർ, ഫൈസൽ തിരൂർ, മണി കോട്ടക്കൽ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here