Home NEWS അത്താണിപ്പടിയിൽ വെള്ളക്കെട്ടിൽ വീണ് പത്ത് വയസ്സുകാരൻ മരിച്ചു

അത്താണിപ്പടിയിൽ വെള്ളക്കെട്ടിൽ വീണ് പത്ത് വയസ്സുകാരൻ മരിച്ചു

0

ചമ്രവട്ടം: ബന്ധുവിന്റെ വീട്ടിൽ നിന്ന് മടങ്ങും വഴി വെള്ളക്കെട്ടിൽ വീണ് പത്ത് വയസ്സുകാരൻ മരിച്ചു. പുതുപ്പള്ളി അത്താണിപ്പടി കങ്കാടിയിൽ റഫീഖിന്റെയും കളരിക്കൽ താഹിറയുടേയും മകൻ തൗഫീഖുൽ ഹക്കീം (10) ആണ് മരിച്ചത്.
പുതുപ്പള്ളി ശാസ്താ എ.എൽ.പി സ്‌കൂളിൽ നിന്ന് നാലാം ക്ലാസ് പൂർത്തിയാക്കി ചമ്രവട്ടം ജി.യു.പി സ്‌കൂളിൽ അഞ്ചാം ക്ലാസിൽ ചേർന്ന വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ടാണ് മരണത്തിന് കാരണമായ അപകടമുണ്ടായത്. നാല് മണിയോടെ അത്താണിപ്പടി പാലക്കൽ പള്ളി റോഡിലെ ഉമ്മയുടെ സഹോദരന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോഴാണ് കുട്ടി വെള്ളത്തിൽ വീണത്. നെൽപാടത്തുണ്ടായിരുന്ന കുഴിയിലെ വെള്ളത്തിലാണ് വീണത്. ഇന്നലെ ഈ ഭാഗങ്ങളിൽ ശക്തമായ മഴയും പെയ്തിരുന്നു. രാത്രിയായിട്ടും ഹക്കീം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ സമൂഹമാധ്യമങ്ങളിലൂടെ കുട്ടിയെ കാണാതായ വിവരം പങ്കുവെച്ചു.
നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പാടത്ത് ഹക്കീമിന്റെ ചെരിപ്പ് കണ്ടതും തുടർന്ന് വെള്ളക്കെട്ടിൽ ഇറങ്ങിനോക്കിയത്. വെള്ളത്തിലെ ചെളിയിൽ കാല് പൂണ്ട നിലയിലാണ് മൃതദേഹം കണ്ടത്.
പോസ്റ്റുമോട്ടത്തിനും കോവിഡ് ടെസ്റ്റിനുമായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here