Home COVID- 19 രണ്ട് പോലീസ് വളണ്ടിയർമാർക്ക് കോവിഡ്; തിരൂര്‍ ഗൾഫ് മാർക്കറ്റ് അടച്ചു

രണ്ട് പോലീസ് വളണ്ടിയർമാർക്ക് കോവിഡ്; തിരൂര്‍ ഗൾഫ് മാർക്കറ്റ് അടച്ചു

0

തിരൂർ: ഗൾഫ് മാർക്കറ്റിലെ രണ്ട് പോലീസ് വളണ്ടിയർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുർന്ന് തിരൂർ ഗൾഫ് മാർക്കറ്റ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തിരൂര്‍ ചേംബര്‍ ഒാഫ് കൊമേഴ്സ് തീരുമാനം. ഇന്നലെ അർധ രാത്രിയോടെയാണ് തീരുമാനം. തിരൂർ സി.ഐ ഫർഷാദ്, നഗരസഭാ സെക്രട്ടറി എസ്.ബിജു എന്നിവരുടെ നിർദേശപ്രകാരമാണ് തീരുമാനം.
നിരന്തരമായ ആരോഗ്യ ജാഗ്രതാ ലംഘനത്തെ തുടർന്ന് ഗൾഫ് മാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്നലെ നഗരസഭയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
രാവിലെ പത്തു മുതൽ വൈകീട്ട് ആറു മണി വരെ കടകൾ പ്രവർത്തിക്കാനായിരുന്നു അനുമതി നല്‍കിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചിരുന്നു.
കോവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായാൽ ഗൾഫ് മാർക്കറ്റും പച്ചക്കറി മാർക്കറ്റും അടച്ചിടുമെന്നും യോഗത്തിൽ നഗരസഭാ സെക്രട്ടറി മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, അതിന് പിന്നാലെ പോലീസ് വളണ്ടിയർമാരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതോടെ ഗൾഫ് മാർക്കറ്റ് അടക്കാൻ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.
നേരത്തെ കോവിഡ് വ്യാപന സാധ്യത മുന്നില്‍ കണ്ട് ഔദ്യോഗിക ലോക്ഡൌണിന് മുമ്പ് തന്നെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ച് വ്യാപാരികള്‍ മാതൃകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here