Home LOCAL NEWS തിരൂരിൽ അനധികൃത വാഹന പാര്‍ക്കിംഗ്, ഗതാഗത കുരുക്ക് രൂക്ഷമാകുന്നു.

തിരൂരിൽ അനധികൃത വാഹന പാര്‍ക്കിംഗ്, ഗതാഗത കുരുക്ക് രൂക്ഷമാകുന്നു.

0

തിരൂരിൽ അനധികൃത വാഹന പാര്‍ക്കിംഗ്, ഗതാഗത കുരുക്ക് രൂക്ഷമാകുന്നു

തിരൂര്‍: ബസ്റ്റാന്റ് പരിസരം, ഗള്‍ഫ്മാര്‍ക്ക്, മത്സ്യമാര്‍ക്ക് പരിസരങ്ങളില്‍ റോഡ് നിര്‍മ്മാണ സാമഗ്രികളുമായെത്തിയ വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ കുടുങ്ങി. തിരൂര്‍ ടൗണിലെത്തിയ യാത്രക്കാര്‍ അലക്ഷ്യമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടതോടെയാണ് ഗതാഗതകുരുക്ക് രൂക്ഷമായത്. വ്യാപാരികള്‍ പോലീസിനെ വിവരമറിയിച്ചെങ്കിലും പരിഹാരമായില്ല. ടൗണിലെ സ്ഥാപനങ്ങളിലേക്കെത്തുന്ന റോഡുകളിലാണ് ഡ്രൈനേജിന്റെയും റോഡിന്റെയും നിർമാണ പ്രവർത്തനനങ്ങൾ നടന്നു വരുന്നത്. ജില്ലാ ആശുപത്രി റോഡിലും അനധികൃത പാര്‍ക്കിംഗ് മൂലം വലിയ രീതിയിലുള്ള ഗതാഗത കുരുക്കാണനുഭവപ്പെടുന്നത്. നഗരത്തിലെ വര്‍ദ്ധിച്ചു വരുന്ന അനധികൃത പാര്‍ക്കിംഗ് ഇനിയും നിയന്ത്രണമാക്കിയില്ലെങ്കില്‍ വലിയ പ്രതിഷേധത്തിനിടയാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here