Home LOCAL NEWS കെ.പി കുട്ടി വാക്കാടിന്റെ എല്ലാ ഗാന രചനകളും ദൃശ്യവൽകരിക്കേണ്ടവയാണെന്ന് ഡോക്ടർ അനിൽ വള്ളത്തോൾ.

കെ.പി കുട്ടി വാക്കാടിന്റെ എല്ലാ ഗാന രചനകളും ദൃശ്യവൽകരിക്കേണ്ടവയാണെന്ന് ഡോക്ടർ അനിൽ വള്ളത്തോൾ.

0

കെ.പി കുട്ടി വാക്കാടിന്റെ എല്ലാ ഗാന രചനകളും ദൃശ്യവൽകരിക്കേണ്ടവയാണെന്ന്
ഡോക്ടർ അനിൽ വള്ളത്തോൾ.

തിരൂർ: കോവിഡ് ദുരിതത്തിന്റെ പശ്ചാതലത്തിൽ കേരളത്തിലെത്തുന്ന മഹാബലിയുടെ ഓണകാഴ്ചകൾ വിവരിക്കുന്ന മാവേലി മാല എന്ന ഓണപ്പാട്ട് കെ പി കുട്ടിയുടെ രചനാ വൈഭവത്തിന്റെ സവിശേഷത തെളിയിക്കുന്നതാണെന്ന് മലയാളം സർവ്വകലാശാല വൈസ് ചാൻസ്ലർ ഡോക്ടർ അനിൽ വള്ളത്തോൾ പറഞ്ഞു. കെ.പി കുട്ടി വാക്കാട് രചന നിർവഹിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശിഷ്യരും ചേർന്ന് ദൃശ്യവൽകരിച്ച മാവേലി മാല എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശന കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം സർവ്വകലാശാലയിൽ നടന്ന പ്രകാശന ചടങ്ങിൽ വീഡിയോ ആൽബത്തിന്റെ സി.ഡി മുൻ പബ്ലിക് റിലേഷൻ ഓഫീസർ പി.എ റഷീദ് ഏറ്റുവാങ്ങി. വീഡിയോ ആൽബത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച്‌ പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തിന്റെ ഉത്ഘാടനം തിരക്കഥാകൃത്തും തിരൂർ പ്രെസ്സ് ക്ലബ്ബ് സെക്രട്ടറിയുമായ റെജി നായർ നിർവഹിച്ചു. സി.എം.സി കാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നാടക സംവിധായകൻ തിരൂർ ദാസ്, മാധ്യമ പ്രവർത്തകൻ ബഷീർ പുത്തൻവീട്ടിൽ, നാടക അഭിനേതാക്കളായ എം.എം പുറത്തൂർ, ബാവ കൊടാശ്ശേരി, ഹുസൈൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here