Home KERALA തിരൂർ സ്നേഹ വീട്ടിൽ ജനപ്രതിനിധികൾക്ക് സ്വീകരണം.

തിരൂർ സ്നേഹ വീട്ടിൽ ജനപ്രതിനിധികൾക്ക് സ്വീകരണം.

0

 

തിരൂർ: കോരങ്ങത്തെ സ്നേഹവീട്ടിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ, കൗൺസിലർ ഐ.പി. സീനത്ത്, തലക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഷെരീഫാബി എന്നിവർക്കാണ് സ്നേഹവീട്ടിൽ സ്വീകരണം നൽകിയത്. ചടങ്ങ് വനിതാ ലീഗ് ദേശിയ ഉപാധ്യക്ഷ അഡ്വ.കെ.പി.മറിയുമ്മ ഉദ്ഘാടനം ചെയ്തു. സാമൂഹികക്ഷേമ ബോർഡ് മുൻ അധ്യക്ഷ ഡോ.ഖമറുന്നിസ അൻവർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾക്ക് ഉപഹാരവും നൽകി. ചടങ്ങിൽ രമാ ശശിധരനെ ആദരിച്ചു. പി.ഐ. റൈഹാനത്ത്, ഡോ.ഷെമീന, വി.ആയിഷക്കുട്ടി എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here