Home DISTRICT ജനപ്രതിനിധികളുമായി കെയർ പാലിയേറ്റീവ് സെൻറർ സൗഹൃദ സംഗമം നടത്തി

ജനപ്രതിനിധികളുമായി കെയർ പാലിയേറ്റീവ് സെൻറർ സൗഹൃദ സംഗമം നടത്തി

0

ജനപ്രതിനിധികളുമായി കെയർ പാലിയേറ്റീവ് സെൻറർ
സൗഹൃദ സംഗമം നടത്തി

തലക്കാട്: ഗ്രാമപഞ്ചായത്തിൽ നിന്ന് തിരഞ്ഞെടു ക്കപെട്ട ജനപ്രതിനിധികളുമായി കെയർ പാലിയേറ്റീവ് സെൻറർ
സൗഹൃദ സംഗമം നടത്തി.തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുഷ്പ ഉൽഘാടനം ചെയ്തു. കെയർ വൈസ് പ്രസിഡണ്ട് സൈദലവി ഹാജി അദ്ധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഡ്വ.സൈനുദ്ദീൻ, ഇസ്മായിൽ, കുമാരൻ, തലക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു എന്നിവർ പ്രസംഗിച്ചു.പാലിയേറ്റീവ് കെയർ നമുടെ ഉത്തരവാദിത്തം എന്ന വിഷയത്തിൽ നാസർ കുറ്റൂരും കെയർ പാലിയേറ്റീവ് സെൻററിനെ അടുത്തറിയുക എന്ന വിഷയത്തിൽ പി.അബുൾ ഫസലും കെയർ ന്യൂ പ്രോജക്ട് സാബിഖ് പല്ലൂരും അവതരിപ്പിച്ചു. കെയർ ന്യൂ പ്രോജക്ടിലേക്ക് വടക്കെ അങ്ങാടി ഖാദർ സാൻ കുംടുംബം സംഭാവന നൽകി. ഹസൈനാർ കുറ്റൂർ ആസ്ഥാന മന്ദിരത്തിന് 250 സ്ക്വയർ ഫീറ്റ് സ്ഥലം സൗജന്യമായി നല്കി. അഹമ്മദ് കട്ടച്ചിറ, അഷ്റഫ് റീഗൽ, സലീം, മുഹമ്മദ് കുട്ടി തയ്യിൽ, സുഹൈൽ, നസീബ്, മുജീബ്, രാജേഷ്,അബ്ദുൾ
ഖാദർ കുറ്റൂർ എന്നിവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here