Home FEATURE പറവണ്ണ ജി.എം.യു.പി സ്കൂളിലെ സ്മാര്‍ട്ട് ക്ളാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

പറവണ്ണ ജി.എം.യു.പി സ്കൂളിലെ സ്മാര്‍ട്ട് ക്ളാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

0

പറവണ്ണ ജി.എം.യു.പി സ്കൂളിലെ സ്മാര്‍ട്ട് ക്ളാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

പറവണ്ണ: കോവിഡ് മഹാമാരി വന്നതോടെ കൂട്ടുകാരൊത്ത് പഠിക്കാനുള്ള അവസരം നഷ്ടപ്പെട്ട കുട്ടികള്‍ മാനസികമായി പ്രയാസത്തിലാണെന്നും സുഖദുഖങ്ങള്‍ പങ്കുവെക്കാനും ചിരിക്കാനും ചിന്തിക്കാനുമുള്ള അവസരം കോവിഡ് എന്നാ മഹാമാരിയിലൂടെ കുട്ടികള്‍ക്ക് നഷ്ടപെട്ടെന്നും സമൂഹത്തില്‍ ശ്രദ്ധിക്കേണ്ട വിഭാഗമാണ് വളര്‍ന്നു വരുന്ന നമ്മുടെ കുട്ടികള്‍ എന്നും ഇളം പ്രായത്തില്‍ അവര്‍ക്കാവശ്യമായ ശിക്ഷണം നല്‍കാന്‍ സ്കൂളിലൂടെ കഴിയണമെന്നും സി.മമ്മൂട്ടി എം.എല്‍.എ അഭിപ്രായപ്പെട്ടു.പറവണ്ണ ജി.എം.യു.പി സ്കൂളിലെ സ്മാര്‍ട്ട് ക്ളാസ് റൂമുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെട്ടം പഞ്ചായത്ത് പ്രസിഡന്റ് റംല നെല്ലാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്കുള്ള കണ്ണട വിതരണവും ചിത്രരചന, കഥാരചന വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് മികച്ച സംഭാവന നല്‍കിയ ജലീല്‍ & ജലീല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ പുരസ്കാരവും ചടങ്ങില്‍ വിതരണം.ചെയ്തു.പി.ടി.എ പ്രസിഡന്റ് സി.പി റാഫി, പഞ്ചായത്തംഗങ്ങളായ പി.പി മെഹറുന്നീസ, ബി.പി.ഒ സി.സിയാദ്, പ്രധാനദ്ധ്യാപകന്‍ എ.ഹരീന്ദ്രന്‍, സി.ടി ജമാലുദ്ദീന്‍, കെ.എം ഷുക്കൂര്‍, സി.പി കുഞ്ഞിമരക്കാര്‍, സിനി ഗണേശന്‍, ടി.പി ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here