Home STORIES വെട്ടത്ത് യുവാക്കളുടെ നേതൃത്വത്തിൽ കാർഷിക വിപ്ലവം

വെട്ടത്ത് യുവാക്കളുടെ നേതൃത്വത്തിൽ കാർഷിക വിപ്ലവം

0

വെട്ടത്ത് യുവാക്കളുടെ നേതൃത്വത്തിൽ കാർഷിക വിപ്ലവം

തിരൂർ: വെട്ടത്ത് കാര്‍ഷിക വിപ്ലവം തീര്‍ത്ത് കര്‍ഷകസ്നേഹികള്‍.വെട്ടം പഞ്ചായത്ത് മൂന്നാം വാർഡിൽ മുറിവഴിക്കല്‍ തയ്യിലപാടത്തെ രണ്ടേക്കറിലാണ് കര്‍ഷകസ്നേഹികളായ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ കൃഷി ചെയ്തത്. കൊയ്ത്തുല്‍സവം പഞ്ചായത്തംഗം രജനി മുല്ലയില്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ രണ്ടാംഘട്ട വിളവെടുപ്പാണിത്. സര്‍ക്കാരിന്റെ തരിശ്കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായമാണ് സംരഭം തുടങ്ങിയത്. പ്രദേശവാസികളും ഭൂവുടമകളും പ്രോത്സാഹനവുമായി രംഗത്ത് വന്നതോടെയാണ് രണ്ടാംഘട്ട കൃഷിക്ക് തുടക്കമിട്ടത്. നെൽ കൃഷി കൂടാതെ മഞ്ഞള്‍, ചേന, ഇഞ്ചി, കപ്പ, കിഴങ്ങ് എന്നിവയും ഇവർ കൃഷി ചെയ്യുന്നുണ്ട്. കൊയ്തുത്സവത്തിന് പി.പി.റഷീദ്, ഉസ്മാന്‍ തൈവളപ്പില്‍, ഖമറുസമാന്‍, വി.പി ജംഷീര്‍, ചാന്തിരകത്ത് ഫവാസ്, നസീര്‍, മൊയ്തീന്‍, ഉണ്ണികൃഷ്ണൻ, പി. ഉമ്മര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here