Home NEWS ലോക ചിരി ദിനത്തിൽ വിദ്യാർത്ഥികളുടെ പൊട്ടിച്ചിരി

ലോക ചിരി ദിനത്തിൽ വിദ്യാർത്ഥികളുടെ പൊട്ടിച്ചിരി

0

ലോക ചിരി ദിനത്തിൽ വിദ്യാർത്ഥികളുടെ പൊട്ടിച്ചിരി

തിരൂർ: ലോക ചിരി ദിനത്തിൽ പുഞ്ചിരിച്ചും പൊട്ടിച്ചിരിച്ചും വിദ്യാർത്ഥികൾ ചിരി ദിനത്തെ ആഹ്ലാദകര മാക്കി. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ചിരി ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങങ്ങളെ ഓർമപെടുത്തി ചിരി ദിനം സംഘടിപ്പിച്ചത്. നിങ്ങളുടെ ചിരി ചുറ്റുമുള്ളവരിൽ സമാധാനവും സന്തോഷവും ഉണ്ടാകട്ടെ എന്ന സന്ദേശം നൽകിയാണ് വിദ്യാലയത്തിലെ ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വം ത്തിൽ ചിരി ദിനം നടത്തിയത്. ദിനാചരണത്തിന്റെ ഉത്ഘാടനം ആൾ ഇന്ത്യ റേഡിയോ മഞ്ചേരി യിലെ പേർസണൽ ഗ്രോത്ത് അർഗിടെക്ട് മുനീർ ആമയൂർ ഉത്ഘാടനം ചെയ്തു. ഹൃദയങ്ങളെ പരസ്പരം അടുപ്പിക്കാനുള്ള പാലമാണ് ചിരിയെന്ന് അദ്ദേഹം പറഞ്ഞു. മിമിക്രി കലാകാരൻ ദേവരാജ് കോഴിക്കോട് ചിരിയുടെ ചിന്തകൾ കുട്ടികളുമായി പങ്കിട്ടു. മനസ്സ് തുറന്ന് ചിരിക്കാനാവുക മറ്റുള്ളവരെ ചിരിപ്പിക്കാനാ വുക എന്നത് ജീവിത ശീലമാക്കിയാൽ കിട്ടുന്ന സമാദാനത്തേക്കാൾ വലിയ തായി ലോകത്ത് ഒന്നുമില്ലന്ന് അദ്ദേഹം പറഞ്ഞു. വിദ്യാലയം സംഘടിപ്പിച്ച ബ്യൂട്ടിഫുൾ സ്‌മൈൽ മത്സരത്തിൽ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി റിഷ റിയാസ്, ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ റിഷൽ ഇനിവർ വിജയികളായി. അധ്യാപകരായ നൂർജഹാൻ, ദീപ, ഹരീഷ,
അഞ്ചു, സബ്ന തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here