Home News തിരൂരിൽ വയൽ നികത്തുന്നതിനെതിരെ ബി ജെ പി പരാതി നൽകി

തിരൂരിൽ വയൽ നികത്തുന്നതിനെതിരെ ബി ജെ പി പരാതി നൽകി

തിരൂരിൽ വയൽ നികത്തുന്നതിനെതിരെ ബി ജെ പി പരാതി നൽകി

തിരൂർ: കോരങ്ങത്ത് ചിൽഡ്രൻസ് പാർക്കിന് സമീപം തൃക്കണ്ടിയൂർ വില്ലേജിൽപ്പെട്ട കാവുങ്ങൽ പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൻ അബ്ദുൾ ലത്തീഫിന്റെ പേരിലുള്ള വയൽ മണ്ണിട്ട് നികത്തുന്നതായാണ് പരാതി. ഏകദേശം ഇരുപത്തിയഞ്ച് സെന്റ് വയൽ നികത്താൻ അധികാരികളുടെ അനുവാദം ഇല്ലാതെയാണ് മണ്ണിട്ട് നികത്തുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും ചൂണ്ടി കാട്ടിയാണ് വയൽനികത്തുന്നതിനെതിരെ പരാതി നൽകിയിട്ടുള്ളത്. വയൽ പൂർവ്വ സ്ഥിതിയിൽ ആക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. ബി ജെ പി മുനിസിപ്പൽ പ്രസിഡണ്ട് കെ. സന്തോഷ് റവന്യൂ മന്ത്രി , റവന്യൂ ഡിവിഷൻ ഓഫീസ് , തിരൂർ തഹസിൽദാർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലാണ് പരാതി കൊടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിയും ലീഗും വയൽ നികത്തുന്നതിനെതിരെ ഭൂമിയിൽ കൊടി നാട്ടിയിരുന്നു.